‘മഴ, കട്ടൻചായ, പരിപ്പുവട’ നൊസ്റ്റു കോമ്പിനേഷൻ ആണ്, പക്ഷെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ

മഴ, കട്ടൻചായ, പരിപ്പുവട.. ആഹാ അന്തസ്.. മഴ പെയ്യാൻ തുടങ്ങുമ്പോൾ മലയാളികളുടെ ആദ്യത്തെ സ്റ്റാറ്റസ് ഇതായിരിക്കും. മഴയത്ത് ഒരു ഗ്ലാസ് ചൂട് കട്ടൻചായയും നല്ല എണ്ണ പലഹാരവും കഴിച്ചിരിക്കാൻ നല്ല രസമാണ് അല്ലേ? എന്നാൽ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തണുത്ത അന്തരീക്ഷത്തിൽ ഇരുണ്ട ആകാശവും ഇഷ്ടപ്പെട്ട പാട്ടുമൊക്കെ ചായ കുടിക്കാനും ബജി കഴിക്കാനുമൊക്കെ പ്രേരിപ്പിക്കുമെങ്കിലും മൺസൂൺ കാലത്തിന് ചില പ്രശ്‌നങ്ങളുണ്ട്. വൈകാരികമായി വളരെ അധികം സ്വാധീനം ചെലുത്തുന്ന കാലാവസ്ഥയാണ് മൺസൂൺ. മൺസൂണിലെ ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് നമ്മുടെ നാട്ടിൽ പൊതുവെയുള്ള ചില മിഥ്യാധാരണകളെ ആദ്യം മാറ്റി നിർത്തണം.

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നും രക്ഷിക്കുമെങ്കിലും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. അണുബാധ, ഭക്ഷ്യവിഷബാധ, ചർമ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, ശ്വാസംമുട്ട് തുടങ്ങി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും കൂടുതൽ ജോലിയുണ്ടാക്കുന്ന കാലമാണ് മൺസൂൺ. ഇതിന്റെ കൂടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ചില അനാവശ്യ രീതികൾ നമ്മളും പിന്തുടരുന്നത് ശരിയല്ലല്ലോ.
മൺസൂണിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ എന്തൊക്കെ എന്ന് നോക്കാം,

എണ്ണയിൽ വറുത്ത, എരിവുള്ള ഭക്ഷണങ്ങൾ തണുത്ത കാലാവസ്ഥയിൽ നമ്മെ രസിപ്പിക്കും എന്നത് ശെരി തന്നെ. പക്ഷെ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. മഴക്കാലത്ത് വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ മഴ, ചായ, പരിപ്പുവടയിൽ നിന്ന് വട ഒഴിവാക്കേണ്ടി വരും.
തണുപ്പ് ദഹനപ്രക്രിയ സാവധാനത്തിലാക്കുമെന്ന് പല കാലങ്ങളിലായി പഠനങ്ങൾ തെളിയിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്ന് ദഹിക്കാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ കുറയ്ക്കുന്നത് നന്നായിരിക്കും. നാരുകൾ, പ്രോബയോട്ടിക്കുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾക്ക് മഴക്കാലത്ത് പ്രാധാന്യം നൽകുക. എണ്ണ പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ച ലഘുഭക്ഷണങ്ങൾ, സൂപ്പുകൾ, ഹെർബൽ ടീ എന്നിവ മഴക്കാലത്ത് ശീലമാക്കുന്നത് നല്ലതായിരിക്കും. മഴയ്‌ക്കൊപ്പം കട്ടൻ ചായയ്ക്കും, പരിപ്പുവടയ്ക്കും പകരം അടയും, ഹെർബൽ ടീയും ആക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമാവും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.