ഡബ്യു. ഒ യു പി സ്കൂൾ മുട്ടിലിന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ വയനാട് ഓർഫനേജ് യു പി സ്കൂളിൽ ഒളിമ്പിക്സ് ദിനചാരണം നടത്തി. പരിപാടിയിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ഫാത്തിമ ഫാബി യും ഫ്രീ സ്റ്റൈലർ അഫ്ന നസ്രീമും മുഖ്യഥിതികളായി.ഹെഡ്മാസ്റ്റർ അഷ്‌റഫ് സി സ്വാഗതവും പി ടി എ പ്രസിഡന്റ് സുബൈർ ഇളകുളം അധ്യക്ഷതയും വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കായി വിവിധ ഗെയിംസ് മത്സരങ്ങളും ദീപശിഖാ പ്രയാണവും നടത്തി.പരിപാടിക്ക് നസീർ കെ, ഷബീറലി, മുഹമ്മദ് ആഷിഫ്, അസീസ്, കദീജ കെ എന്നിവർ നേതൃത്വം നൽകി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്