നിലമ്പൂരിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ബിനുതോമസ് ഉദ്ഘാടനം നിർവഹിച്ചു. എം. ഒ. ദേവസ്യ, സുന്ദർ രാജ് എടപ്പെട്ടി, സജിമണ്ഡലത്തിൽ, ഫൈസൽ പാപ്പിനാ, ഷിജു ഗോപാലൻ, കെ. പത്മനാഭൻ,ചന്ദ്രിക കൃഷ്ണൻ, ഉഷ തമ്പി, രവീന്ദ്രൻ മാണ്ടാട്, നിഷീദ് എം.കെ, വിനായകൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്