കുപ്പാടിത്തറ കൊയ്ത്തിക്കണ്ടി അബ്ദുള്ള മുസ്ലിയാരുടെ ആടുകളെയാണ് ഇന്ന് വൈകുന്നേരം തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. ഈ ഭാഗങ്ങളിൽ തെരുവ് നായ ശല്യം കാരണം വിദ്യാർത്ഥികൾക്ക് മദ്രസ്സയിലും, സ്കൂളിലും പോകാൻ പറ്റാത്ത അവസ്ഥയാണ്. പ്രസവിക്കാറായ രണ്ട് ആടുകളെയും ഒരു മുട്ടനാടിനെയുമാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്തില്ലെങ്കിൽ ജനങ്ങൾക്ക് സ്വൈര്യമായി വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ് എത്രയും പെട്ടെന്ന് തെരുവ് നായ്ക്കളിൽ നിന്നും സുരക്ഷ ഒരുക്കുന്നതിന് അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.

വിജയികൾക്ക് ആദരവ്
തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ







