പിണങ്ങോട്, മേപ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ഇംഗ്ലീഷ്, കണക്ക്, സയൻസ് പാർട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ഡിഗ്രി, ബിഎഡാണ് യോഗ്യത. സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 28 ന് രാവിലെ 11ന് പിണങ്ങോട് (മുണ്ടേരി) പ്രീമെട്രിക് ഹോസ്റ്റലിലും വൈകീട്ട് 3 ന് മേപ്പാടി പ്രീമെട്രിക് ഹോസ്റ്റലിലും നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്