എസ്ആർസി കമ്മ്യൂണിറ്റി കോളജ്, യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. 17 വയസ് പൂർത്തിയായവർക്ക് അപേക്ഷ നൽകാം. ഒരു വർഷമാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി. https://app.srccc.in/register എന്ന ലിങ്കിൽ ജൂൺ 30 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദവിവരങ്ങൾ www.srccc.in ൽ. ഫോൺ: 9495249588, 9847450454.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ