സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണ്ണം), വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സാ ധനസഹായ പദ്ധതി എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ നീതി വകുപ്പിൻ്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷ നൽകാം. മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന ‘യത്നം’ പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന ‘കരുതൽ’ പദ്ധതി എന്നിവയുടെ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജില്ലാസാമൂഹ്യനീതി ഓഫീസിൽ നൽകണം. അപേക്ഷ ഫോം, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ www.sjd.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാസാമൂഹ്യനീതി ഓഫീസിൽ ബന്ധപെടുക. ഫോൺ: 04712306040

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







