ആശ്വാസം വേണ്ട, കുതിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8 ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്.

തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. ഇതിന് ഒരാശ്വാസമെന്ന നിലയിൽ ഇന്നലെ 440 രൂപ കുറഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 5 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7430 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.

പൗരസമിതിയുടെ സമരം ഫലം കണ്ടു : പനമരം – നടവയൽ റോഡിലെ കുഴികളടച്ചു.

പനമരം : പാടെ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിച്ചിരുന്ന പനമരം – നടവയൽ റോഡിലെ യാത്രാ ദുരിതത്തിന് താല്കാലിക പരിഹാരം. ഇന്നലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴനട്ട്

ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ പ്രകാശ് ബാബു

ചീരാല്‍: രാജ്യത്തിന്റെ ഭരണഘടനയുടെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം (സ. വിശ്വംഭരന്‍ നഗര്‍) ചീരാ‍ല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം

‘മാജിക് ഹോം’ പദ്ധതിയിലെ സ്നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ

പുൽപ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ ‘മാജിക് ഹോം’ പദ്ധതി പ്രകാരം വയനാട് പുൽപ്പള്ളി വേലിയമ്പത്ത്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍എച്ച്.എം.സി മുഖേന ഒ.പി കൗണ്ടറിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡി.സി.എ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 14 രാവിലെ 10.30 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.