മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 14 ന് രാവിലെ 9.30 മുതല്‍ 11.30 നകം രജിസ്റ്റര്‍ ചെയ്യണം. പ്ലസ്ടു/ വിഎച്ച്എസ് സി/ഐടിഐ/കെജിസിഇ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കും പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. പുതുതായി അപേക്ഷ നല്‍കാന്‍ www.polyadmission.org/let സന്ദര്‍ശിക്കണം. ഫോണ്‍: 04936 282095, 9400006454.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.