അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി

കൽപ്പറ്റ:അമിതാവേശവും അഹങ്കാരവും മൂലമുണ്ടാകുന്ന അപകടങ്ങളിൽ ലഹരി വസ്തുക്കളുടെ പങ്ക് വളരെ വലുതാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഏജെ ഷാജി അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാനുള്ള ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്ന ഡിപ്പാർട്ടുമെന്റുകളോടൊപ്പം തന്നെ ലഹരി വിരുദ്ധ നിലപാടുകൾ ജനങ്ങളിലുമുണ്ടാകണമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റാഫ് വയനാട് ജില്ലാ ജന:സെക്രട്ടറി സജി മണ്ഡലത്തിൽ സ്വാഗതം പറഞ്ഞ സദസിൽ ജില്ല പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ അദ്ധ്യക്ഷനായിരുന്നു.കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ ബിജു ആന്റണി സ്ക്കൂൾ ഹെഡ്മിസ്ട്രസ് {ഇൻ ചാർജ് }ലീന. ജി കക് നൽകി റോഡുസുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു. എൻഫോഴ്സ്മെന്റ് ആർറ്റിഒ സി കെ അജിൽ കുമാർ റോഡു സുരക്ഷ ക്ലാസെടുത്തു. പ്രിൻസിപ്പാൾ എം വിവേകാനന്ദൻ മുഖ്യപ്രഭാഷണവും വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് പി രാജറാണി ആമുഖ പ്രസംഗവും നടത്തി. ജില്ലാ പഞ്ചായത്തംഗം സീത വിജയൻ, ഷംസുദീൻ,ടി.മണി, ടി.ടി സുലൈമാൻ,അസൈനാർ, ഹനീഫ മേമന,യഹ്യ ഖാൻ,ബീന സതീഷ്,പ്രസന്ന കൃഷ്ണൻ, സിസിലി, ഗീത പി. കെ തുടങ്ങിയവർ പ്രസംഗിച്ചു. ലീന ജി നന്ദിയും പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

എംഎൽഎ ഫണ്ട് അനുവദിച്ചു.

ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാൽ ജിഎച്ച്എസ്എസിലെ പാചകപ്പുര നിർമാണ പ്രവൃത്തിക്ക് 3,47,000 രൂപയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പൊതുസ്റ്റേജിൽ ഉൾപ്പെടുന്ന ലൈബ്രറി കെട്ടിട നിർമാണ പ്രവർത്തിക്കായി 49,62,000

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്. പനമരം ബ്ലോക്ക് പഞ്ചായത്ത്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ കൊക്രാമൂല ഭാഗത്ത് നാളെ(ജൂലൈ 18) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *