പട്ടികവർഗ വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ ജിഎംആർഎസിൽ എച്ച്എസ് ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹിന്ദി ബിഎഡ്, കെ-ടെറ്റ് 3, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ യോഗ്യരായ പട്ടികജാതി/മറ്റുവിഭാഗക്കാരെയും പരിഗണിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 18 രാവിലെ 10.30 ന് സ്‌കൂളിൽ നടത്തുന്ന വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 284818

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







