കാർഷിക ജാഗ്രത സെമിനാർ 27 ന്

കൽപറ്റ:ഇഞ്ചി കർഷകരെ ഭീതിയിലാക്കി പൈരിക്കൂലാറിയ ഫംഗസ് ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ
യുണൈറ്റഡ് ഫോർമേഴ്സ്
ആൻഡ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻകാർഷിക ജാഗ്രത സെമിനാർ നടത്തും. 27ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുൽപള്ളി എസ്‌.എൻ ബാലവിഹാർ ഓഡിറ്റോറിയത്തിൽ ആണ് “അറിവ് ”കാർഷിക ജാഗ്രത സെമിനാർ നടത്തുന്നത്.
സംഘടനയുടെ മെഡിസിൻ വിങ്ങിന്റെ നിരീക്ഷണത്തിൽ ഫംഗൽ അറ്റാക്കിനെ പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ഞങ്ങളുടെ അനുഭവങ്ങളും കാർഷിക വിദഗ്ധരുടെ ഉപദേശങ്ങളും എല്ലാ കർഷകരിലേക്കും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് സംഘടന സെമിനാർ അവതരിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതോടൊപ്പം തന്നെ വാഴ കർഷകരും പുതിയതും പഴയതുമായ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. വാഴ കർഷകരുടെ പ്രതിസന്ധികളും ഈ ഒരു സെമിനാറിൽ ചർച്ചചെയ്യപ്പെടുകയും വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
വയനാടിന്റെ നട്ടെല്ലായ കാപ്പി, കുരുമുളക് തുടങ്ങിയ കൃഷിയിലെ നവീന ആശയങ്ങൾ അവതരിപ്പിക്കുകയും തുറന്ന ചർച്ചയിലൂടെ ആശയ കൈമാറ്റവും സംഘടന ഉദ്ദേശിക്കുന്നുണ്ട്. കേരള കാർഷിക സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ .ഗവാസ് രാഗേഷ്, ക്രിസ്റ്റൽ ക്രോപ് പ്രൊട്ടക്ഷൻ ലിമിറ്റഡിലെ അഗ്രിക്കൾച്ചറൽ എക്സ്പെർട്‌ ശ്രീ പ്രേംകുമാർ എന്നിവർക്ക് പുറമെ കോഫി ബോർഡിൽ നിന്നുള്ള പ്രതിനിധിയും ക്ലാസുകൾക്ക് നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ യു എഫ് പി എ ദേശീയ ചെയർമാൻ എമിൻസൺ തോമസ്, യൂത്ത് വിങ്‌ ചെയർമാൻ ജോബിൻ ജോസ് , UFPCO കമ്പനി ചെയർമാൻ ബേബി പെരുങ്കുഴി, സംഘടനയുടെ മെഡിസിൻ വിഭാഗം ചെയർമാൻ ബിബിൻ പി എൽ എന്നിവർ പങ്കെടുത്തു .

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.