വയനാട്ടിൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു.

കൽപ്പറ്റ : ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ 5 കോടി രൂപ സഹായധനം നൽകി വയനാട്ടിൽ പൊതുജനങ്ങൾക്കായി സൗജന്യ വൈദ്യസഹായം വിഭാവനം ചെയ്ത് ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്കായി കൽപ്പറ്റ ലയൺസ് ക്ലബ്ബ് സംഭാവനമായിഒരു ലക്ഷം രൂപയുടെ ചെക്ക് വൈസ് ഡിസ്ട്രിക്ററ് ഗവർണർക്ക് കൈമാറി
കൽപ്പറ്റ ലയൺസ് ക്ലബ്ബ് 2025- 26 ലയണിസ്റ്റിക് വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു

കൽപ്പറ്റ ജോർജ് ജോയ്സ് ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് ടി.വി. സുന്ദരം അദ്ധ്യക്ഷനായി.
മുഖ്യതിഥീയും ലയൺസ് 318 E ഡിസ്ട്രിക്റ്റ് രണ്ടാം വൈസ് ഗവർണ്ണറുമായ പി.കെ. സൂരജ് പുതിയ ഭാരവാഹികളെ സ്ഥാനാരോഹണം ചെയ്ത് ചുമതലയേൽപ്പിച്ചു പുതിയ അംഗങ്ങളെ ഇൻഡക്റ്റ് ചെയ്തു.

സെക്രട്ടറി ജി. ശ്രീധർ റിപ്പോർട്ട് അവതരിപ്പിച്ചു ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ക്ലബ്ബിലെ അംഗങ്ങളുടെയും പ്രത്യേകിച്ച് അംഗങ്ങളായ ഡോക്ടർമാരുടെയും സജീവ പങ്കാളിത്തത്തെ അഭിനന്ദിച്ചു

പ്രസിഡണ്ട് ടി.വി. സുന്ദരം ഉപഹാരങ്ങൾ നൽകി. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ചീകിൽസാ സഹായം ഉൾപ്പെടെ വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്ന് ചുമതലയേറ്റ പ്രസിഡണ്ട് ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ അറിയിച്ചു

ലയൺസ് ലേഡി വിഭാഗത്തിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.പുതിയ ഭാരവാഹികൾ
ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ (പ്രസിഡണ്ട്) ടി.വി. അശോക് (സെക്രട്ടറി) പി. സുബ്രമഹ്ണ്യൻ (ട്രഷറർ)

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.