തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്തല കണ്‍ട്രോൾ റൂമുകളില്‍ നിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷൻ സെന്‍ററിലേക്ക് നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കണ്‍ട്രോള്‍ റൂം നമ്പർ- 8156 810 944, 9496048313 ,9496048312
സെക്രട്ടറി- 8156 810 944
ഹെഡ്ക്ലർക്ക്-9961 862 176
പ്രസിഡന്റ്- 9526 132 055
വൈസ് പ്രസിഡന്റ്- 9207 024 237

പേര്യ വില്ലേജ് ഓഫീസ് – 8547 616 711

വാളാട് വില്ലേജ് ഓഫീസ് 8547 616 716

തവിഞ്ഞാൽ വില്ലേജ് ഓഫീസ് 8547 616 714

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ​​ഗോവിന്ദച്ചാമിയുടെ പ​ദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്

യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ വാക്ക് ഇന്‍ ഇന്റര്‍വ്യൂ.

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള 18 നും – 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളൾ ഒഴിവുണ്ട്. മുൻപ് ഓൺലൈനായി അപേക്ഷ നൽകി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്തവരും, നിലവിൽ അപേക്ഷ നൽകാത്തവരും ജൂലൈ 31 നകം വെള്ളമുണ്ട ഐടിഐയിൽ അപേക്ഷ നൽകണം.

ലേലം ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ലേല വില്പന നടത്തിയ വാഹനം അഞ്ച് വർഷത്തേക്ക് മാനന്തവാടി ജില്ലാ ആശുപത്രിക്ക് വാടകയ്ക്ക് നൽകാൻ താൽപ്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. ക്വട്ടേഷൻ ഓഗസ്റ്റ് ഒന്നിനകം സൂപ്രണ്ടിന്റെ

റിസോർട്ട് – ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു.

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായി മഴയായതിനാലും മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകളുടെ

കാലിക്കറ്റ് സർവകലാശാലയൂണിയൻ തെരഞ്ഞെടുപ്പ്; വയനാട് ജില്ലാ എക്‌സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം

കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ എക്സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം. സർവകലാശാല യൂണിയന്റെ ജില്ലാ എക്സിക്യുട്ടീവായി പൂമല എംഎസ്‌ഡബ്ല്യു സെൻ്ററിലെ സർവകലാശാല യൂണിയൻ കൗൺസിലർ പി എസ് ചന്ദനയെ തെരഞ്ഞെടു ത്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.