ദുരന്ത പ്രദേശത്തെ വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് സാമൂഹ്യനീതി വകുപ്പ്.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തില്‍ വേദനയുടെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും അതിര്‍വരമ്പുകള്‍ താണ്ടിയ വയോജനങ്ങൾ ഇന്ന് സുരക്ഷിതരാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വയോജനങ്ങളുടെ മനസ് തളരാതെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തുകയാണ് സാമൂഹ്യനീതി വകുപ്പ്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡ് പരിധിയിലെ 232 വയോജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. ഇവരില്‍ കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട രണ്ടു പേരും ബന്ധുക്കള്‍ ഉണ്ടെങ്കിലും മാറ്റി താമസിപ്പിച്ച 18 പേരുമുണ്ട്.ദുരന്തത്തില്‍ സഹായ ഉപകരണങ്ങള്‍ നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍, ഒരാള്‍ക്ക് മുച്ചക്ര വാഹനം, 10 പേര്‍ക്ക് ഉപജീവനത്തിന് തയ്യല്‍യന്ത്രം എന്നിവ സ്‌പോണ്‍സര്‍ഷിപ്പ് മുഖേന വിതരണം ചെയ്തു.

വയോജനങ്ങള്‍ക്ക് സപ്ലൈകോ മുഖേന ഒരു വര്‍ഷം നീളുന്ന നില്‍ക്കുന്ന ഭക്ഷ്യ കിറ്റ് വിതരണം ഉറപ്പാക്കി. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വകുപ്പ് പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്.

ഭിന്നശേഷിക്കാരായ 59 പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കംമ്പോസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡവലപ്‌മെന്റ്- റീഹാബിലിറ്റേഷന്‍ & എംപര്‍മെന്റ് ഓഫ് പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റീസ് കേന്ദ്രത്തിലേക്ക് ദുരന്തം അതിജീവിച്ചവരെ പുനരധിവസിപ്പിക്കാന്‍ സമഗ്ര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ദുരന്ത സമയത്ത് വിവിധ ക്യാമ്പുകളില്‍ താമസിച്ചവര്‍ക്ക് കൗണ്‍സിലിങ് സെഷനുകള്‍, 548 ഫാംകോ തെറാപ്പി, 280 ഗ്രൂപ്പ് കൗണ്‍സിലിങ്, ഗൃഹസന്ദര്‍ശനം, ഫിസിയോതെറാപ്പി എന്നിവയും നല്‍കി.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.