പയിങ്ങാട്ടരി കസവയന റിസോർട്ടിൽ ചേർന്ന യോഗം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു . ചെയർമാൻ അലി ബ്രാൻ അദ്ധ്യക്ഷത വഹിച്ചു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ്കുട്ടി ബ്രാൻ, ആസാദ് , കുഞ്ഞാലി, വാണിമേൽ മൊയ്തു,ബ്രാൻ മുഹമ്മദ് കളളാട്ട്, സി.എച്ച് മമ്മുഹാജി കെ, മൊയ്തുഹാജി എന്നിവർ സംസാരിച്ചു.വിവിധമേഖലയിൽ കഴിവുതെളിയിച്ചവരെ ആദരിച്ചു. ബ്രാൻ സുനീർ സ്വാഗതവും ബ്രാൻ റിയാസ് നന്ദിയും പറഞ്ഞു.സവാദ് റഹ്‌മാനി കുടുംബ ക്ലാസെടുത്തു. മഷൂദ് അസ്ഹരിദുആ നിർവഹിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്