വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡ്

തിരുവനന്തപുരം:സ്കൂളുകള്‍ വഴി വിദ്യാർഥികള്‍ക്ക് ആധാർ കാർഡുകള്‍ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവില്‍ വരും. ആധാർ നല്‍കുന്ന സംഘടനയായ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തുകഴിഞ്ഞു.
രാജ്യത്തുടനീളമുള്ള സ്കൂളുകള്‍ വഴി കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് പ്രക്രിയ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് തീരുമാനം. ഇതോടെ ആധാർ അപ്ഡേറ്റിന്‍റെ കേന്ദ്രമായി സ്കൂളുകള്‍ മാറും. ഇതിനായി യുഐഡിഎഐ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണ്. അതിലൂടെ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂള്‍ പരിസരത്ത് കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ കഴിയും.ആധാർ ബയോമെട്രിക് അപ്ഡേറ്റിനുള്ള നിയമങ്ങള്‍ അനുസരിച്ച്‌ അഞ്ച് മുതല്‍ ഏഴ് വയസ് വരെയുള്ള കുട്ടികള്‍ക്ക് ബയോമെട്രിക് അപ്ഡേഷൻ സൗജന്യമാണ്. എന്നാല്‍ ഏഴ് വർഷത്തിന് ശേഷം അതിന് 100 രൂപ ഫീസ് നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കുട്ടികള്‍ക്ക് സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും ആനുകൂല്യങ്ങളും ലഭിക്കില്ല. ബയോമെട്രിക് അപ്ഡേറ്റിന് ശേഷം സ്കൂള്‍ പ്രവേശനം, സ്കോളർഷിപ്പ്, പരീക്ഷാ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളില്‍ ആധാർ കാർഡ് എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയും. ഇത് കുട്ടികള്‍ക്ക് സുഗമവും തടസരഹിതവുമായ തിരിച്ചറിയല്‍ പ്രക്രിയയും ഉറപ്പാക്കും. 15-ാമത്തെ വയസില്‍ രണ്ടാമത്തെ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റിനായി സ്കൂളുകളിലൂടെയും കോളജുകളിലൂടെയും ഈ സൗകര്യം ലഭ്യമാക്കാനും യുഐഎഡിഐക്ക് പദ്ധതിയുണ്ട്.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

ഗതാഗത നിരോധനം

ചൂരല്‍മല -അട്ടമല റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഏപ്രില്‍ 17) മുതല്‍ 25 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ്, ഡ്രൈവിങ് ലൈസന്‍സ് കോഴ്സുകളിലേക്കാണ് പ്രവേശനം. പത്താം

ഡ്രൈവിംഗ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ കുറഞ്ഞ നിരക്കില്‍ ടു വീലര്‍ ഫോര്‍ വീലര്‍ ഡ്രൈവിംഗ് പരിശീലിപ്പിച്ച് ലൈസന്‍സ് എടുത്തു കൊടുക്കുന്നു. ഫോണ്‍ -8281362097, 8848010155 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.