മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍- 04935 240264

ക്ഷീരമേഖലയിൽ അഭിമാനമായി മീനങ്ങാടി സഹകരണ സംഘം
മീനങ്ങാടി:ക്ഷീരമേഖല ശക്തിപ്പെടുത്താൻ സമാനതകളില്ലാതെ നടത്തുന്ന ഇടപെടലുകളാണ് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്. 19 വാർഡുകൾ മാത്രം ഉൾക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്.