28 ഡയാലിസിസ് രോഗികള്‍ക്ക്  ധനസഹായം വിതരണം ചെയ്തു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 28 ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ടി സിദ്ദീഖ് എംഎല്‍എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തും 
ജനകീയ ഹോംകെയര്‍ കമ്മിറ്റിയും യോജിച്ച് ജനകീയ പങ്കാളിത്തത്തോടെ വര്‍ഷത്തിലൊരിക്കല്‍ വിഭവ സമാഹരണം നടത്തുകയും അങ്ങിനെ ലഭ്യമാവുന്ന തുക ഉപയോഗിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് രോഗികള്‍ക്ക് 10000 രൂപ വീതം കൈമാറിയത്.
ധനസഹായത്തിന് പുറമെ ഡയാലിസിസ് ചികിത്സയ്ക്ക് ആവശ്യമായ ഡയലൈസര്‍, ട്യൂബ്, ഇഞ്ചക്ഷനുകള്‍ എന്നിവയും നല്‍കുന്നുണ്ട്. 2024 ല്‍ 34 രോഗികള്‍ക്കാണ് ധനസഹായം നല്‍കിയത്.

ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് മേഖലയില്‍ വകയിരുത്തുന്ന ഫണ്ട് കൂടാതെ ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് പാലിയേറ്റീവ് ഹോംകെയര്‍ കമ്മിറ്റി രൂപീകരിച്ച് 360 വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലെയും ഡയാലിസിസ് രോഗികള്‍ക്കാണ് 10000 രൂപ വീതം നല്‍കിയത്. മാസത്തില്‍ 20 ദിവസമുള്ള ഹോംകെയര്‍ സംവിധാനത്തിന് പുറമെ പാലിയേറ്റീവ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 298 പേര്‍ക്ക് ആവശ്യമായ മരുന്ന്, മറ്റു സേവനങ്ങള്‍ എന്നിവയും നല്‍കി വരുന്നു. 

പരിപാടിയോടനുബന്ധിച്ച് കോട്ടക്കല്‍ മിംസ് ആശുപത്രി നെഫ്രോളജി കണ്‍സള്‍ട്ടന്റ് ഡോ. സജീഷ് ശിവദാസന്‍ വൃക്കരോഗ ബോധവത്കരണ ക്ലാസ് നടത്തി. ട്രാന്‍സ്പ്ലാന്റ് മാനേജര്‍ ഡയാന ടാറ്റൂസ് വൃക്ക മാറ്റി വെക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.
  
വടുവൻചാൽ സെന്റ് തോമസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സീത വിജയൻ,
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ-പാലിയേറ്റീവ് പ്രവര്‍ത്തകര്‍, മൂപ്പൻസ് മെഡിക്കൽ കോളേജ് ഡിജിഎം സൂപ്പി കല്ലങ്കോടൻ
എന്നിവര്‍ പങ്കെടുത്തു.

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

അസമിൽ തന്ത്രങ്ങൾ പാളിയെന്ന് കോൺ​ഗ്രസ്; പ്രവചനങ്ങൾ തള്ളി തൃണമൂൽ, എക്സിറ്റ് പോളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും

പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺ​ഗ്രസ് ക്യാമ്പിലെ

അഭിമുഖം മെയ് അഞ്ചിന്

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 60,410 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ

സൗജന്യ കൗൺസിലിങ് ആരംഭിച്ചു.

തരിയോട് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന് കീഴിൽ സൗജന്യ കൗൺസിലിങ് സേവനം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്പെടുത്താം. ഫോൺ: 8111821532 Facebook Twitter

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.