കാവുംമന്ദം: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഒരു ക്ലിക്കില്‍ ലഭിക്കാവുന്ന വെബ് ഒരുക്കിയ കാവുംമന്ദം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ഫസലുറഹ്‌മാനെ യൂത്ത് ലീഗ് തരിയോട് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉപഹാരം നല്‍കി. പ്രസിഡന്‍റ് സഹീറുദ്ദീന്‍ പള്ളിമാലില്‍, എ കെ മുബഷിര്‍, എം പി ഹഫീസലി, കെ പി ഷബീറലി, യൂസുഫലി തുടങ്ങിയവര്‍ സംബന്ധിച്ചു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.