ഇ ഉന്നതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്കിയ അവശ്യ വസ്തുക്കള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് ഏറ്റുവാങ്ങി. ഡെപ്യുട്ടി കളക്ടര്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ മുഹമ്മദ് യൂസഫ്, ഡെപ്യുട്ടി കളക്ടര്‍ കെ.അജീഷ്,. യൂണിറ്റി ഫോഴ്സ് തൃശ്ശൂര്‍ വരന്തരപ്പള്ളി പ്രസിഡന്റ് ഷിബിന്‍ അമ്പാടന്‍, എക്സിക്യുട്ടിവ് മെമ്പര്‍ ബിജു കെ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







