കാട്ടിക്കുളം: സമഗ്രഗുണമേന്മാ വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലെത്താൻ കളിക്കൂട്ടങ്ങൾ രൂപീകരിക്കുമെന്ന തീരുമാനവുമായി പദ്ധതിയുടെ ഇടക്കാല വിലയിരുത്തൽ യോഗം. പി ടി എ പ്രസിഡണ്ടും മെമ്പറുമായ കെ സിജിത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ ഉദ്ഘാടനം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നജിമുദ്ദീൻ ടി നിർവഹിച്ചു. യോഗത്തിൽ വിദ്യാർഥികളുടെ ഹാജർമെച്ചപ്പെടുത്താനുള്ള കളിക്കൂട്ടം പ്രവർത്തനങ്ങൾ, മറ്റ് വിദ്യാലയ വികസന പ്രവർത്തനങ്ങൾ എന്നിവ ചർച്ചാവിഷയമായി. എസ് എസ് കെ പ്രോഗ്രാം ഓഫീസർ ജോൺ എൻ ജെ , എസ് എം.സി ചെയർമാൻ ടി സന്തോഷ് കുമാർ , സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി പ്രമീള, പ്രിൻസിപ്പാൾ മഞ്ജു പി സി ,
എച്ച് എം സബ്രിയ ബീഗം, സീനിയർ അധ്യാപിക രശ്മി വി എസ്, സ്റ്റാഫ് സെക്രട്ടറി വിനീഷ് പി, സി ഡബ്ലി യു മൃദുല എസ് കെ, പ്രമോട്ടർ രവി എം എ എന്നിവർ സംസാരിച്ചു.

ഡബ്ല്യു. എം ഒ ഐജി കോളേജിന്റെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
കാപ്പുംചാൽ: ഡബ്ല്യു.എം.ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.റാലി കോളേജ് ക്യാമ്പസിൽ നിന്ന് ആരംഭിച്ച് കാപ്പുംചാൽ ടൗണിൽ എത്തി തിരിച്ച് ക്യാമ്പസിൽ സമാപിച്ചു.