ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി : സ്വീകരണം ഇന്ന് മൂലങ്കാവിൽ

ബത്തേരി : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവയെ സ്വീകരിച്ചു. ഇന്ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പളളിയും പരിസരവും ബാവയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കമാനങ്ങളും പാത്രിയർക്കാ എംബ്ലം പതിച്ച പീത പതാകകളും കൊണ്ട് മൂലങ്കാവ് നഗരവും അലങ്കരിച്ചിട്ടുണ്ട്. വൈകുന്നേരം 3 ന് മീനങ്ങാടി കത്തീഡ്രലിൽ ശമുവേൽ മാർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപ പ്രാർത്ഥന നടത്തും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൂലങ്കാവിലേക്ക് ആനയിക്കും. 3.30 ന് ദൈവാലയ കവാടത്തിൽ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നൽകും. തുടർന്ന് പള്ളിയിൽ ധൂപപ്രാർത്ഥന നടക്കും. വൈകുന്നേരം 4 ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിക്കും. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടനും സംവിധായകനുമായ ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ഡോക്യുമെന്ററി പ്രകാശനം മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയും, സണ്ടേസ്കൂൾ സപ്ലിമെന്റ് പ്രകാശനം പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയും നിർവഹിക്കും. ഇടവക മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി ഭവന നിർമ്മാണ സഹായം, വിവാഹ ധനസഹായം, വസ്ത്ര വിതരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

‘തലചായ്ക്കാനൊരിടം’ എന്ന ഭവന പദ്ധതിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപതാ അധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിക്കും. ‘കരുതൽ’ വസ്ത്ര വിതരണ പദ്ധതി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ‘മംഗല്യക്കൂട്’ വിവാഹ ധനസഹായ വിതരണം അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ നിർവഹിക്കും. സഭാ കലണ്ടർ പ്രകാശനം നീലഗിരി എംഎൽഎ പൊൻജയശീലൻ നിർവഹിക്കും.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ അനുഗ്രഹപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ജനറൽ കൺവീനർ ഫാ. ഷിജിൻ കടമ്പക്കാട്ടിൽ, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, ഭദ്രാസന ജോ സെക്രട്ടറി ബേബി വാളംകോട്ട്, മീഡിയാ കമ്മിറ്റി ചെയർമാൻ ഫാ. സോജൻ വാണാക്കുടി, മീഡിയാ കമ്മിറ്റി കൺവീനർ കെ.എം. ഷിനോജ് എന്നിവർ അറിയിച്ചു.

സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പും ലോക പുരുഷ ദിനാഘോഷവും നടത്തി.

ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

അസ്മിത അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു.

മുണ്ടേരി: പെൺകുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടർ 14,അണ്ടർ 16, വയസ്സുകളിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലാതല അസ്മിത (ASMITA) അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു. അസി.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.