കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളത്തിലേക്ക് വരുമെന്നുള്ള എഎഫ്‌ഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. ഇത് സംബന്ധിച്ച് പല വിവാദങ്ങളും ഉണ്ടായിരുന്നുവെന്നും അതെല്ലാം മറികടന്ന് മെസി കേരളത്തിലേക്ക് വരുന്നു എന്ന് പറയുന്നത് വലിയ കാര്യമാണെന്നും ഐ എം വിജയന്‍ പറഞ്ഞു.
അര്‍ജന്റീന ടീമിന് കപ്പെടുക്കാന്‍ ഏറ്റവും അധികം പിന്തുണ ലഭിച്ചത് കേരളത്തില്‍ നിന്നാണ്. അക്കാര്യം ചൂണ്ടിക്കാട്ടി മെസിയുടെ ഒപ്പുള്ള ഒരു ജഴ്‌സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. ഡല്‍ഹിയില്‍ ആ ചടങ്ങ് നടക്കുമ്പോള്‍ താനും അവിടെ ഉണ്ടായിരുന്നു. കേരളത്തില്‍ എത്രത്തോളം ആരാധകര്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയാം. മെസി കേരളത്തില്‍ എത്തിയാല്‍ അത് ചെറിയ കുട്ടികള്‍ക്ക് വരെ വലിയ പ്രോത്സാഹനമായിരിക്കും. ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും മെസിയെ അടുത്ത് കാണാന്‍ കഴിഞ്ഞിട്ടില്ല. അടുത്തുകണ്ടാല്‍ മെസിയെ കെട്ടിപ്പിടിക്കണമെന്നും ഐ എം വിജയന്‍ വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് തുക കൈമാറി
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ 20 ലക്ഷം രൂപയ്ക്ക് പുറമെ 5.67