തലയണ ആരോഗ്യത്തിന് ഹാനികരമാകുന്നത് എപ്പോൾ

രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍… അല്ലെങ്കില്‍ ദിവസങ്ങളായി കഴുത്തിനും പുറത്തിനും ഒക്കെ വേദനയുള്ളവരാണോ? ചിലപ്പോള്‍ ഈ വേദനയ്ക്ക് കാരണം നിങ്ങളുടെ തലയണ ആയിരിക്കാം. തലയണയെ ഉറങ്ങുമ്പോള്‍ തലയ്ക്കടിയില്‍ വയ്ക്കുന്ന വെറുമൊരു ഉപകരണമായി കാണുന്നവരാണ് പലരും. എന്നാല്‍ നിങ്ങള്‍ക്ക് കംഫര്‍ട്ടബിളായ തലയണ തെരഞ്ഞെടുത്തില്ലെങ്കില്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
കഴുത്തിനും നടുവിനും വേദനയുണ്ടാക്കുന്നു
സ്‌പോള്‍ഡിംഗ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റലിലെ ഫിസിക്കല്‍ തെറാപ്പിസ്റ്റായ മാത്യു ഒ റൂര്‍ക്കിന്റെ അഭിപ്രായത്തില്‍, വളരെ മൃദുവായതോ അല്ലെങ്കില്‍ വളരെ ഉറച്ചതോ ആയ തലയിണകള്‍ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തെ ബാധിക്കും.

ഒരു വശത്തേക്ക് ഉറങ്ങുന്നവര്‍
മൃദുവായ തലയണ തല അസ്വസ്ഥമായി ചരിഞ്ഞിരിക്കാന്‍ കാരണമാകുന്നു. ഇത് കഴുത്തിന് ആയാസം ഉണ്ടാക്കും.

കമഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍
കമിഴ്ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ കഴുത്ത് ഹൈപ്പര്‍ എക്‌സ്റ്റെന്‍ഡഡ് പൊസിഷനിലേക്ക് മാറാന്‍ സാധ്യതയുണ്ട്. കട്ടിയുള്ളതോ ഉറച്ചതോ ആയ തലയണ ഉപയോഗിക്കുന്നവരാകുമ്പോള്‍ അവസ്ഥ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്.
നിവര്‍ന്ന് കിടന്ന് ഉറങ്ങുന്നവര്‍
അമിതമായി ഉറച്ച തലയണകള്‍ കഴുത്തിനെ വളരെയധികം പൊങ്ങിയിരിക്കാനിടയാക്കും. ഇത് കഴുത്തിന് സമ്മര്‍ദ്ദത്തിനും വേദനയ്ക്കും കാരണമാകുന്നു. അതുപോലെ നട്ടെല്ലിന് ആയാസമല്ലാത്ത രീതിയില്‍ വേണം കിടക്കേണ്ടത്. അതിനനുസരിച്ചുളള തലയണ തിരഞ്ഞെടുത്തില്ലെങ്കില്‍ ഒടുവില്‍ മസ്‌കുലോസ്‌കലെറ്റല്‍ അസ്വസ്ഥതയ്ക്ക് (സന്ധികള്‍ക്കും പേശികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട്) കാരണമാകും.

ഉറക്കക്കുറവ്
ഉറക്കക്കുറവ് എന്നത് വെറും ക്ഷീണം മാത്രമല്ല. അത് മാനസിക, ശാരീരിക, ഉപാപചയ ആരോഗ്യത്തെ ആഴത്തില്‍ ബാധിക്കുന്നു. അസ്വസ്ഥത ഉണ്ടാക്കുന്ന തലയണമൂലം പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നു. പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങള്‍ നന്നാക്കലിനും ബുദ്ധിമുട്ടുണ്ടാവുക, വൈജ്ഞാനിക പ്രവര്‍ത്തനം, മാനസികാവസ്ഥ നിയന്ത്രണം, ഓര്‍മ്മശക്തി എന്നിവ തകരാറിലാവുക, പൊണ്ണത്തടി, പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ദീര്‍ഘകാല അപകടസാധ്യതകള്‍ എന്നിവയ്‌ക്കെല്ലാം ഉറക്കക്കുറവ് കാരണമായേക്കാം. ഉറക്കക്കുറവിന് തലയിണയും ഒരു ചെറിയ ഘടകമാണ്.
ഉറക്കത്തില്‍ തലയണകളുടെ പങ്ക്
തലയണകള്‍ സുഖകരമായ ഉറക്കത്തിന് സഹായിക്കുന്നതുപോലെ ചില സാഹചര്യങ്ങളില്‍ അവ ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളാക്കാനും സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഓരോരുത്തര്‍ക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ശരിയായ തലയിണ ആഡംബരം മാത്രമല്ല, അത് നിങ്ങളുടെ നട്ടെല്ലിനെ സംരക്ഷിക്കുന്നതിനും, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യപരമായ സങ്കീര്‍ണതകള്‍ തടയുന്നതിനും വേണ്ടിയുള്ളതുകൂടിയാണ്.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.