കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. മുതിർന്നവരെ അപേക്ഷിച്ച് പ്രതിരോധശേഷി കുറവായതിനാൽ തന്നെ കുട്ടികളിൽ വേഗം അസുഖം വരാറുണ്ട്. ഇതിൽ പലതും മാതാപിതാക്കളെ ആശങ്കയിലാക്കാറുമുണ്ട്. പലപ്പോഴും നിർത്താതെ കുട്ടികൾ കരയുന്നതിന് കാരണവും ഇത്തരത്തിലുള്ള അസ്വസ്ഥത കൊണ്ടാവും. അത്തരത്തിൽ കുട്ടികളിൽ കണ്ടെത്തുന്ന ഒരു അസ്വസ്ഥതയാണ് ചെവി വേദന. പലപ്പോഴും ഇതിന് പിന്നിൽ ഇയർ ഫംഗസ് ആവാറുണ്ട്. ഈ അവസ്ഥ കുട്ടികളിൽ കൂടി വരുന്നുണ്ടെന്നും മതിയായ ശ്രദ്ധ മാതാപിതാക്കൾ നൽകണമെന്നും മുംബൈയിലെ നാരായണ ഹെൽത്ത് എസ്ആർസിസി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇഎൻടി കൺസൾട്ടന്റായ ഡോ. ശ്രുതി ബൻസാൽ പറയുന്നു
കുട്ടികളിൽ ഫംഗസ് ചെവി അണുബാധയ്ക്ക് കാരണമാകുന്നത് എന്താണ്?
വൈറസുകളോ ബാക്ടീരിയകളോ അടങ്ങിയ ദ്രാവകം ചെവിയിൽ കുടുങ്ങി ശരിയായി പുറത്തേക്ക് ഒഴുകിപ്പോകാത്തപ്പോഴാണ് ചെവിയിൽ അണുബാധ ആരംഭിക്കുന്നത്. ചെവികൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാലും അവയുടെ രോഗപ്രതിരോധ സംവിധാനത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാലും കുട്ടികളിൽ ചെവിയിലെ അണുബാധ വേഗത്തിൽ ഉണ്ടാകുന്നു. ഇയർ കനാലിലെ ജീവികളുടെ സ്വാഭാവിക സന്തുലിതാവസ്ഥ തകരാറിലാകുമ്പോഴും ഇത്തരത്തിൽ അസുഖം ഉണ്ടായേക്കാം.
അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ
ചെവികൾ അമിതമായി വൃത്തിയാക്കുന്നത്
വൃത്തിഹീനമായ വെള്ളത്തിലെ നീന്തൽ
ഈർപ്പം പിടിച്ചുനിർത്തുന്ന ഇയർപ്ലഗുകളുടെയോ ശ്രവണസഹായികളുടെയോ ഉപയോഗം
ചെവിയിൽ ചൊറിയുകയോ ഏതെങ്കിലും തരം വസ്തു തിരുകുകയോ ചെയ്യുമ്പോൾ
ആന്റിബയോട്ടിക് അല്ലെങ്കിൽ സ്റ്റിറോയിഡ് ഇയർ ഡ്രോപ്പുകളുടെ മുൻ ഉപയോഗം
രോഗപ്രതിരോധ ശേഷി കുറയുന്നത്
ചെവിയിലോ ചുറ്റുപാടിലോ ഉണ്ടാകുന്ന എക്സിമ പോലുള്ള ചർമ്മ അവസ്ഥകൾ

ചെവിയിലോ ചുറ്റുപാടിലോ ഉണ്ടാകുന്ന എക്സിമ പോലുള്ള ചർമ്മ അവസ്ഥക
അണുബാധയുടെ ലക്ഷണങ്ങൾ
ചെവിയിൽ കടുത്ത ചൊറിച്ചിൽ
ചെവി വേദന
കേൾവിക്കുറവ്
ചെവിയിൽ നിന്ന് ദുർഗന്ധത്തോടെയുള്ള വെള്ള, മഞ്ഞ, കറുപ്പ്, തവിട്ട് അല്ലെങ്കിൽ പച്ച നിറങ്ങളിലുള്ള സ്രവങ്ങൾ വരുന്നത്
ചെവി കനാലിന് ചുറ്റുമുള്ള ചർമ്മം ചുവപ്പ് അല്ലെങ്കിൽ അടർന്നുപോകൽ