മതേതര വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം: കാതോലിക്ക ബാവ

സുൽത്താൻബത്തേരി: മതേതര രാജ്യമായ നമ്മുടെ നാട്ടിൽ എല്ലാവരും മതേതര വ്യത്യാസമില്ലാതെ ഒരുമിച്ച് സഹകരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് കാതോലിക്ക ആബൂൻമോർ ബസേലിയോസ് ജോസഫ് ബാവ. മലബാർ ഭദ്രാസനത്തിന്റ് നേതൃത്വത്തിൽ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണ- അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ. മത ചിന്തകൾക്കും മത വിഭാഗീയതകൾക്കുമപ്പുറമുള്ള മനുഷ്യത്വത്തിന്റെ മർമ്മം അതിന്റെ തനിമ ലോകത്തോട് പറയുന്ന വലിയ നനന്മയുടെ അംശം ചോർന്നുപോകുന്നുവെന്നുള്ള ആശങ്ക എല്ലാവരിലും ഇപ്പോൾ ഉണ്ട്. അകലങ്ങൾ സൃഷ്ടിക്കുന്ന സമൂഹമായി നമ്മൾ മാറിപോകുന്നുണ്ടോ എന്ന് ചിന്തിക്കണം. എല്ലാവരും ഇഴുകിചേർന്നുജീവിക്കുകയാണ്. അതിന് കോട്ടം സംഭവിക്കരുത്. മതേതര മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഭരണഘടനയുടെ സമാനാതകളില്ലാത്തെ മതനിരപേക്ഷതയുടെ സ്വഭാവത്തിന് മാറ്റം സംഭവിക്കുമോ എന്ന ഭീതി ന്യൂനപക്ഷങ്ങളിൽപെട്ടവർക്കുണ്ടാകുന്ന ആശങ്ക നല്ലസൂചനയല്ല. ഭരണഘടന ഡയല്യൂട്ട് ചെയ്യാൻ ആരും ശ്രമിക്കരുത്. അത് രാജ്യത്തിന്റെ തനിമ ഉയർത്തിപിടിക്കുന്ന ശ്രേഷ്ഠതയ്ക്ക് കളങ്കംവരുത്തുമോ എന്ന ആശങ്കയുണ്ടെന്നും എല്ലാവരും ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകീരണചടങ്ങും അനുമോദനസമ്മേളനവും പട്ടികജാതി പട്ടികവർഗവകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോക്യുമെന്ററി പ്രകാശനം സുൽത്താൻബത്തേരി ബിഷപ്പ് ഡോ. ജോസഫ്മാർ തോമസ്, സണ്ടേസ്‌കൂൾ സപ്ലിമെന്റ് പ്രകാശനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, താലചായ്ക്കാനൊരിടം ഭവനപദ്ധതി വിതരണം എം.എൽ.എ അഡ്വ. ടി സിദ്ദീഖ്, കരുതൽ വസ്ത്രണ വിതരണം ഗൂഡല്ലൂർ എം.എൽ.എ പൊൻജയശീലൻ, മംഗല്യക്കൂട് വിവാഹ ധനസഹായ വിതണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സംഷാദ് മരക്കാർ, 2026ലെ കലണ്ടർ പ്രകാശനം സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാറും നിർവ്വഹിച്ചു. സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരിനിലത്ത്, ഫാ. ഷിജിൻ കടമ്പക്കാട്ട് സംസാരിച്ചു.
മീനങ്ങാടിയിൽ നിന്ന് സ്വീകരിച്ച് കുതിരയുടെയും വാഹനങ്ങളുടെയും നൂറ് കണക്കിന് ഭക്തജനങ്ങളുടെയും അകമ്പടിയോടെയാണ് അനുമോദന സമ്മേളനം നടക്കുന്ന മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ബാവയെ ആനയിച്ചത്.
പടം.. ബാവ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.