പുൽപ്പള്ളി: മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ ഭാര്യ സിനിയും മകൻ സ്റ്റീവ്
ജിയോയുമാണ് വാർത്ത സമ്മേളനത്തിൽ ദുരൂഹത ആരോപിച്ചത്. ഭർത്താ വിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ഇവർ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചെന്നാണ് പരാതി. ഇതു സംബ ന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയതായും ഇവർ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിക്കുള്ളിലെ തർക്കങ്ങളുടെ പേരിൽ തൻ്റെ ഭർത്താവിനെ ഒരു ദിവസമെങ്കിലും ജയിലിലടയ്ക്കുമെന്ന് നേതാക്കൾ ചേർന്ന് ഭീഷണിപ്പെ ടുത്തിയിരുന്നു. ചില നേതാക്കൾക്കെതിരെ പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ വിമർശനമുന്നയിച്ചതിൻ്റെ പേരിലാണ് അവർ ഭീഷണിമുഴക്കിയത്. പോലീസിന് രഹസ്യ വിവരം കൈമാറിയ ആളുടെയും നേതാക്കളുടെയും ഫോൺവിവര ങ്ങൾ പരിശോധിക്കണം. ഇതിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും അവർ പറഞ്ഞു.

ആശങ്ക പടർത്തി അമീബിക് മസ്തിഷ്കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത