പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ വരവൂര്‍കാനാട്ട്മലയില്‍ തങ്കച്ചന്റെ കാര്‍ ഷെഡില്‍ നിന്നാണ് കര്‍ണാടക നിര്‍മിത മദ്യവും തോട്ടകളും കണ്ടെടുത്തത്. 90 മില്ലി യുടെ 20 പാക്കറ്റ് മദ്യവും നിയമാനുസൃത രേഖകള്‍ ഇല്ലാത്ത സ്‌ഫോടക വസ്തുവായ 15 തോട്ടയുമടക്കമാണ് പൊലീസ് പിടികൂടിയത്. പുല്‍പ്പള്ളി പോലീസ് കേസ് എടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവുമായി ബന്ധപ്പെട്ട് തങ്കച്ചനെ അറസ്റ്റ് ചെയ്തു.

കാർ പോർച്ചിൽ മദ്യവുംതോട്ടയും കണ്ടെത്തിയ സംഭവം:അറസ്റ്റിൽ ദുരൂഹതയെന്ന് കുടുംബം
പുൽപ്പള്ളി: മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ ഭാര്യ സിനിയും മകൻ സ്റ്റീവ് ജിയോയുമാണ് വാർത്ത സമ്മേളനത്തിൽ ദുരൂഹത ആരോപിച്ചത്. ഭർത്താ വിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ഇവർ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു