സൂപ്പർ കപ്പ് ഫൈനൽ പരാജയപ്പെട്ട് അൽ നസർസൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ നസറിന് തോൽവി. അൽ അഹ്ലിക്കെതിരെയാണ് അൽ നസർ തോറ്റത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലാണ് അവസാനിച്ചത്. ഷൂട്ടൗട്ടിൽ 3-5ന് അൽ അഹ്ലി വിജിയിച്ചു.
അറേബ്യൻ ക്ലബ്ബിലെത്തിയതിന് ശേഷം ഇതുവരെ ഒരു ആഭ്യന്തര കിരീടം പോലും നേടാൻ റൊണാൾഡോക്ക് സാധിച്ചില്ല. മത്സരത്തിന്റെ 88ാം മിനിറ്റിലാണ് അൽ അഹ്ലി രണ്ടാം ഗോൾ സ്വന്തമാക്കുന്നത്.
പെനാൽട്ടിയിലൂടെ ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ ഒന്നാം പകുതിയുടെ അവസാനം ഫ്രാങ്ക് കെസ്സിയിലൂടെ അൽ അഹ്ലി മത്സരത്തിലേക്ക് തിരിച്ചെത്തി. 82ാം മിനിറ്റിൽ മാഴ്‌സെലോ ബ്രോസ് വിക്ക് രണ്ടാം ഗോളടിച്ചുകൊണ്ട് നസറിനെ തിരിച്ചുകൊണ്ടുവന്നു. എന്നാല് 893ം മിനിറ്റിൽ റോജർ ഇബാനെസ് അഹ്ലിക്കായി സമനില ഗോൾ സ്വന്തമാക്കി.