മുപ്പതു വയസു കഴിയുമ്പോള്‍ പലരും നേരിടുന്നൊരു ആരോഗ്യ വെല്ലുവിളിയാണ് പേശീകളുടെ ബലം കുറയുന്നത് (സാര്‍കോപീനിയ). മുപ്പതുവയസിന് ശേഷം ക്രമേണ കുറയുകയും 60 വയസാകുമ്പോഴേക്കും തീരെ ബലമില്ലാകുന്ന അവസ്ഥയുമാണിത്. പേശീകളുടെ ബലം നഷ്ടപ്പെട്ടാല്‍ നടക്കാനും കയറ്റം കയറാനും ഇറങ്ങാനുമൊക്കെ ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നു.
ഇതിനപ്പുറത്തേക്ക് പേശികള്‍ ശരീരത്തിന്‍റെ മറ്റുപല വിധത്തിലുള്ള പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകുന്നുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, അസ്ഥികളുടെ ബലം നിലനിര്‍ത്തുക, കൊഴുപ്പിനെ ബേണ്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൊക്കെ പേശീ പ്രവര്‍ത്തനം വളരെ പ്രധാനമാണ്. പേശികളുടെ ബലം നഷ്ടപ്പെടുന്നതിലൂടെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അവസ്ഥക്ക് കാരണമാകും. പേശീ ബലം നഷ്ടമായാല്‍ അകാലമരണത്തിന് വരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

മൂന്നു മിനിറ്റിനകം രണ്ട് ലക്ഷം ബുക്കിംഗ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമിയുടെ ഇലക്ട്രിക് കാർ: ഇന്ത്യൻ രൂപയിലെ വിലയും വാഹനത്തിന്റെ വിശദാംശങ്ങളും
വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച് ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍ ബുക്കിങ്ങുകളാണ്.