ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ സൈക്ലിങ് അസോസിയേഷനും സംയുക്തമായി ദേശീയ കായിക ദിനം ആചരിച്ചു.
മുട്ടിൽ മുതൽ കൽപ്പറ്റ പുതിയ ബസ്സ് സ്റ്റാൻഡ് വരെ സൈക്ലിങ് റാലി സംഘടിപ്പിച്ചു.
മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. പി സി മജീദ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജിജി കെ എ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ജില്ലാ അതിലറ്റിക് അസോസിയേഷൻ സെക്രട്ടറി ലുക്ക ഫ്രാൻസിസ് സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം എൻ സി സാജിദ് സ്വാഗതവും, സൈക്കിൾ അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം നന്ദിയും പറഞ്ഞു

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ