പാസ്‌പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില്‍ മാറ്റം

ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും പുതിയതായി അപേക്ഷിക്കാനുമുള്ള ഫോട്ടോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. സെപ്റ്റംബർ ഒന്ന് (ഇന്നലെ )മുതല്‍ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) പുതിയ നിയമങ്ങള്‍ക്കനുസരിച്ചുള്ള ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സർക്കുലറിനെ തുടർന്നാണ് ഈ പുതിയ നിർദേശം.

പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍

● പശ്ചാത്തലം

വെളുത്ത നിറത്തിലുള്ള പശ്ചാത്തലത്തില്‍ എടുത്ത കളർ ഫോട്ടോ ആയിരിക്കണം.

● അളവ്

ഫോട്ടോയ്ക്ക് 630×810 പിക്സല്‍ വലുപ്പം വേണം.

● ഫ്രെയിമിംഗ്

മുഖവും തോളുകള്‍ക്ക് മുകളിലുള്ള ഭാഗവും വ്യക്തമായി കാണണം. ഫോട്ടോയുടെ 80-85% ഭാഗം മുഖമായിരിക്കണം.

● ഗുണമേന്മ

കമ്പ്യൂട്ടർ എഡിറ്റിംഗ്, ഫില്‍ട്ടറുകള്‍ എന്നിവ പാടില്ല. ചിത്രത്തിന് സ്വാഭാവിക നിറമുണ്ടായിരിക്കണം. മങ്ങലോ ബ്ലറോ ഉണ്ടാകരുത്.

● പ്രകാശം

ഫോട്ടോയില്‍ നിഴലുകള്‍, റെഡ്-ഐ, ഫ്ലെയർ എന്നിവ ഇല്ലാത്ത ഏകീകൃതമായ പ്രകാശമായിരിക്കണം.

● മുഖഭാവം

കണ്ണുകള്‍ തുറന്നിരിക്കണം, വായ അടച്ചിരിക്കണം. മുഖം നേരെ മുന്നോട്ട് നോക്കി നില്‍ക്കണം. തല ചരിഞ്ഞതാകരുത്.

● ആക്സസറികള്‍

കണ്ണടകള്‍ ധരിക്കരുത്. മതപരമായ കാരണങ്ങളില്ലാതെ തല മറയ്ക്കാൻ പാടില്ല. നെറ്റി മുതല്‍ താടി വരെയുള്ള ഭാഗം വ്യക്തമായി കാണണം.

● ക്യാമറ ദൂരം

ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയും വ്യക്തിയും തമ്മില്‍ കുറഞ്ഞത് 1.5 മീറ്റർ അകലം ഉണ്ടായിരിക്കണം. പുതിയ നിയമങ്ങള്‍ പ്രവാസികള്‍ക്ക് പാസ്‌പോർട്ട് സേവനങ്ങള്‍ എളുപ്പമാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍, സ്റ്റാര്‍ട്ടപ്പ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വിദ്യാഭ്യാസ- വ്യക്തിഗത-

അക്രഡിറ്റഡ് ഓവര്‍സിയർ നിയമനം

നെന്‍മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയർ നിയമനം നടത്തുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്പെട്ടവർക്കാണ് അവസരം. മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ സിപ്ലോമ/ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ,

ടീച്ചിങ് അസിസ്റ്റന്റ്- ഗസ്റ്റ് ലക്ചറർ നിയമനം

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ പൂക്കോട് കോളേജ് ഓഫ് ‍ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിലേയ്ക്ക് ടീച്ചിങ് അസിസ്റ്റന്റ്, ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ, കമ്പ്യൂട്ടർ സയൻസ്,

ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. സൗണ്ട് എന്‍ജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍ തുടങ്ങിയ മേഖലകളില്‍

എന്‍ ഊരിലെ പുതുക്കിയ കൗണ്ടര്‍ സമയം

എന്‍ ഊര് ഗോത്ര- പൈതൃക ഗ്രാമത്തിലെ കൗണ്ടർ പ്രവൃത്തി സമയം പ്രവർത്തി ദിനങ്ങളിൽ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വാരാന്ത്യ ദിനങ്ങൾ, മറ്റ് പ്രത്യേക ദിനങ്ങളിൽ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട്

എംഎൽഎ ഫണ്ട് അനുവദിച്ചു.

ഐസി ബാലകൃഷ്ണൻ എംഎൽയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോയിലാംകുന്ന് നൊച്ചംവയൽ റോഡ് സൈഡ്കെട്ട് – കോൺക്രീറ്റ് പ്രവൃത്തിക്ക് 15 ലക്ഷം രൂപ, പാലാക്കുനി മാത്തൂർപാലം റോഡ് ഫോർമേഷൻ പ്രവൃത്തിക്ക് 15

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.