സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ റബീഅ് ക്യാമ്പയിൻ
ജില്ലാതല സമാപനം സെപ്റ്റംബർ 22ന് തിങ്കൾ രാവിലെ 9.30 മുതൽ രണ്ട് മണിവരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും.
സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് ഭാരവാഹികൾക്കുള്ള സ്വീകരണവും , സമസ്ത നൂറാം വാർഷിക പ്രചാരണവും, മദ്ഹുറസൂൽ പ്രഭാഷണം, മാതൃകാ മഹല്ല്, വഖഫ് നിയമ മാറ്റങ്ങൾ നാം അറിയേണ്ടത് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണവും, മൗലിദ് സദസും സംഘടിപ്പിക്കും.
വയനാട് ജില്ലാ ഖാളി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഡോക്ടർ ബഹാവുദ്ദീൻ നദ് വി, കെ ടി ഹംസ മുസ്ലിയാർ, വി മൂസ കോയ മുസ്ലിയാർ, സലാം ഫൈസി ഒളവട്ടൂർ, ഓണമ്പള്ളി മുഹമ്മദ് ഫൈസി,അബ്ദുസമദ് പൂക്കോട്ടൂർ,യു ഷാഫി ഹാജി, നാസർ ഫൈസി കൂടത്തായി, തുടങ്ങി സമസ്ത സംസ്ഥാന ജില്ലാ നേതാക്കന്മാരും സമസ്ത പോഷക ഘടകങ്ങളുടെ ജില്ല പ്രസിഡന്റ് സെക്രട്ടറിമാരും സംബന്ധിക്കും.ജില്ലയിലെ മുഴുവൻ മഹല്ലുകളിൽ നിന്നും ഖത്തീബ് അടക്കം ഏഴിൽ കുറയാത്ത മഹല്ല് ഭാരവാഹികൾ ക്യാമ്പിൽ പ്രതിനിധികളായി പങ്കെടുക്കും.
ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ മുജീബ് തങ്ങൾ കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പിസി ഇബ്രാഹിം ഹാജി സ്വാഗതവും, ഉസ്മാൻ കാഞ്ഞായി നന്ദിയും പറഞ്ഞു.

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?
30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.