തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. പുതുതായി തയ്യാറാക്കിയ പെറ്റ് ആൻഡ് കമ്മ്യൂണിറ്റി ഡോഗ്സ് ബൈലോസ് 2025 പ്രകാരം, ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലങ്ങൾ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞു.

ഈ സ്ഥലങ്ങളിൽ അല്ലാതെ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവരെ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ പിഴ ഈടാക്കും. കേന്ദ്രഭരണ പ്രദേശത്തിന്‍റെ ഭരണകൂടം ഈ നിയമം വിജ്ഞാപനം ചെയ്താൽ ഇത് പ്രാബല്യത്തിൽ വരും.പുതിയ നിയമമനുസരിച്ച്, റെസിഡന്‍റ് വെൽഫെയർ അസോസിയേഷനുകളും (RWAs) മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകളും (MWAs) അതത് സ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഉചിതമായ സ്ഥലങ്ങളും സമയവും രേഖപ്പെടുത്താൻ ബാധ്യസ്ഥരാണ്. ഇതിനായി അവർക്ക് പ്രാദേശികമായി നായകൾക്ക് ഭക്ഷണം നൽകുന്നവരുമായും, പ്രദേശത്തെ കൗൺസിലറുമായും, എംസി രജിസ്ട്രേഷൻ അതോറിറ്റിയുമായും കൂടിയാലോചിക്കാം.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.