ഭാവി കേരളത്തിന് വികസന പാതയൊരുക്കാൻ വിഷൻ-2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളപ്പിറവിയുടെ 75 വര്‍ഷം പൂര്‍ത്തിയാവുന്ന 2031ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി സംസ്ഥാനത്തെ മാറ്റാൻ ലക്ഷ്യമിട്ട് ‘വിഷൻ 2031’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സെമിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍.

വിവിധ ജില്ലകളിലായിട്ടായിരിക്കും വകുപ്പുകളുടെ സെമിനാറുകൾ നടക്കുക. വ്യാഴാഴ്ച തിരുവനന്തപുരത്തു വിഷൻ 2031 ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.

അഭൂതപൂർവ്വമായ സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തിന്റെ ഇതുവരെയുള്ള വളർച്ച വിലയിരുത്തിക്കൊണ്ട് ഭാവി വികസനപാത രൂപപ്പെടുത്തിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സെമിനാറുകളുടെ ലക്ഷ്യം. 33 വിഷയങ്ങളെ അടിസ്ഥാനമാക്കി ഒക്ടോബർ മാസത്തിലാണ് സെമിനാറുകൾ നടക്കുക. വിവിധ ജില്ലകളിലായി ബന്ധപ്പെട്ട മന്ത്രിമാർ ഇതിന് നേതൃത്വം നൽകും. ഓരോ സെമിനാറിലും ദേശീയ, അന്തർദേശീയ തലത്തിൽ നിന്നും പാനലിസ്റ്റുകൾ ഉണ്ടാകും.

സെമിനാറുകളിൽ നിന്ന് ലഭിക്കുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ജനുവരിയിൽ വിപുലമായ സെമിനാർ സംഘടിപ്പിക്കാനാണ് തീരുമാനം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സാഹചര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായി ‘വിഷൻ 2031’ മാറും.

വയനാട് ജില്ലയിൽ പട്ടികജാതി പട്ടികവർഗ വികസനം, വനം-വന്യജീവി വകുപ്പുകളുടെ സെമിനാറുകൾ നടക്കും.

*വനിതാ കമീഷൻ സിറ്റിങ് മാറ്റി*

സംസ്ഥാന വനിത കമ്മീഷൻ സെപ്റ്റംബർ 23ന് വയനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി വച്ചതായി കമ്മീഷൻ അംഗം അഡ്വ പി കുഞ്ഞായിഷ അറിയിച്ചു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ

സ്ട്രോക്ക് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പക്ഷാഘാതം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും

മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ഹോമിയോ ഡിസ്പെന്‍സറി ഭാഗങ്ങളില്‍ (ഡിസംബര്‍ 31) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.