വയനാട് ജില്ലയിലെ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ മാനന്തവാടി ബ്ലോക്ക്), ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (അഗ്രി കല്‍പ്പറ്റ ബ്ലോക്ക്) ഓരോ ഒഴിവുകളാണുള്ളത്. ഡിഡിയുജികെവൈ ബ്ലോക്ക് കോഓർഡിനേറ്റർക്ക് ബിരുദാനന്തര ബിരുദവും അഗ്രി ബ്ലോക്ക് കോ ഓർഡിനേറ്റർക്ക് VHSE (agri, Livestock)വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 01..09.2025ന് 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വെള്ള കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കേണ്ടതാണ്. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 സെപ്തംബര്‍ 23 വൈകുന്നേരം 5മണിവരെ.
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം-
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്
2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്
സിവില്‍ സ്റ്റേഷന് എതിര്‍വശം,
കല്‍പ്പറ്റ നോര്‍ത്ത്, പിന്‍കോഡ് 673122
ടെലിഫോണ്‍ 04936 299370, 04936206589