പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഫെഡറൽ ബാങ്കിൽ വ്യാജസ്വർണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർക്കെ തിരെ പോലീസ് കേസെടുത്തു. കുപ്പാടിത്തറ സ്വദേശികളായ കുനിയൻ വീട് ബഷീർ (49), എടവട്ടൻ വീട് ഷറഫുദ്ധീൻ (47) എന്നിവർക്കെതിരെയാണ് പടി ഞ്ഞാറത്തറ പോലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്. 2023 മെയ് 19 മുതൽ 2025 സെപ്തതംബർ 23 വരെയുള്ള കാലയളവിൽ 181 ഗ്രാം വ്യാജ സ്വർണ്ണ ഉരുപ്പടികൾ പണയം വെച്ച് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതാ യാണ് ബാങ്ക് അധികൃതരുടെ പരാതി. ഈ വർഷം തുക കൂടുതൽ ആവശ്യ പ്പെട്ട് പണയ ഉരുപ്പടി പുതുക്കി പണയപ്പെടുത്തുന്നതിന് വേണ്ടി എത്തിയ പ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇത് വ്യാജ സ്വർണ്ണമാണന്ന് ബാങ്ക് അധികൃതർക്ക് മനസ്സിലായത്. ഉടനെ പോലീസിൽ അറിയിച്ചെങ്കിലും പ്രതികൾ ബാങ്കിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രാദേശിക ലീഗ് നേതാക്കളായ ഇവരിൽ ഷറഫുദ്ദീൻ കുറുമ്പാല ഗവൺമെന്റ് ഹൈസ്‌കൂൾ പിറ്റിഎ പ്രസിഡന്റുമാണ്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







