കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി അഡ്വ. ടി ജെ ഐസക് ചുമതലയേറ്റു. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഐസക് മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചനില്‍ നിന്നും ചുമതലേറ്റത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വയനാട്ടില്‍ ഏല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വോട്ടുചോരി പ്രചരണത്തിന്റെ ഭാഗമായുള്ള സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ജില്ലയില്‍ വന്‍വിജയമാക്കി മാറ്റണമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു. മുന്‍ ഡി സി സി പ്രസിഡന്റും, എ ഐ സി സി അംഗമായി നിയമിതനുമായ എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായ ചടങ്ങില്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, പി ടി ഗോപാലകുറുപ്പ്, പി പി ആലി, കെ ഇ വിനയന്‍, കെ കെ വിശ്വനാഥന്‍, എന്‍ കെ വര്‍ഗീസ്, കെ വി പോക്കര്‍ഹാജി, സി പി വര്‍ഗീസ്, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, സംഷാദ് മരയ്ക്കാര്‍, എം ജി ബിജു, ബിനു തോമസ്, നിസി അഹമ്മദ്, ആര്‍ രാജേഷ്‌കുമാര്‍, പി കെ അബ്ദുറഹിമാന്‍, ഡി പി രാജശേഖരന്‍, പി വി ജോര്‍ജ്, എം വേണുഗോപാല്‍, എന്‍ യു ഉലഹന്നാന്‍, കമ്മന മോഹനന്‍, പി ഡി സജി, എക്കണ്ടി മൊയ്തുട്ടി, നജീബ് കരണി, ചിന്നമ്മ ജോസ്, എന്‍ സി കൃഷ്ണകുമാര്‍, ശോഭനകുമാരി, വിജയമ്മ ടീച്ചര്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍, ബീന ജോസ്, മോയിന്‍ കടവന്‍, സി ജയപ്രസാദ്, നജീബ് കരണി, പി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







