മീനങ്ങാടി:മലക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും അർച്ചനകളും നടത്തുന്നു.
വിജയദശമി ദിനത്തിൽ രാവിലെ 7 മണിക്ക് സരസ്വതി പൂജ ഉണ്ടായിരിക്കും.
ശശിധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാരംഭം,രാവിലെ 9 മണിക്ക് നാരായണൻ കെ എസ്. നയിക്കുന്ന വിദ്യാഗോപാലാർച്ചനയും ഉണ്ടായിരിക്കും.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.