തിരുനെല്ലി: തിരുനെല്ലിയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ
വിദ്യാർത്ഥിക്ക് പരിക്കേറ്റു.കാരമാട് ഉന്നതിയിലെ ഷിനീഷിനാണ് പരി ക്കേറ്റത്. വീടിന് സമീപത്ത് നിന്നും കുളി കഴിഞ്ഞ് തിരിച്ച് വരുന്നതി നിടെ ‘വരയൻ പുലിയെ ‘കണ്ടതായും, അത് ആക്രമിക്കുകയുമാ യിരുന്നെന്നാണ് കുട്ടി വനപാലകരോട് പറഞ്ഞിരിക്കുന്നത്. കാട്ടിക്കു ളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഷിനീഷെന്നും പ്രാഥമിക വിവരമുണ്ട്. കൈക്കും മറ്റും ചെറിയ മുറിവേറ്റ കുട്ടി മാന നന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട് വന്യജീവി സങ്കേതത്തിൻറെ പരിധിയിലാണ് സംഭവം. കുട്ടിയെ ആക്രമിച്ച മൃഗം ഏതാണെന്ന് കൃത്യമായി മനസ്സിലായിട്ടില്ലെന്നും പരിശോധിച്ച് വരികയാണെന്നും വനം വകുപ്പ് അറിയിച്ചു

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







