കാവുമന്ദം : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെല്പ് ലൈന്റെയും എക്‌സൈസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിമുക്തി മിഷന്റെയും നേത്രത്തിൽ തരിയോട് കമ്പനിക്കുന്ന് പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് വേണ്ടി കൗമാര ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ കോഡിനേറ്റർ സതികുമാരി അധ്യക്ഷത വാഹിച്ചു. വിമുക്തി മിഷൻ ജില്ലാ മിഷൻ കോഡിനേറ്റർ എൻ. സി സജിത്ത് കുമാർ ക്ലാസ് എടുത്തു .ചൈൽഡ് ഹെല്പ് ലൈൻ സൂപ്പർവൈസർ മുനീർ, ബബിത, സുനിത എന്നിവർ സംസാരിച്ചു

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്