മലയാളികൾക്കടക്കം സന്തോഷ വാർത്ത, കേരളത്തിലേക്ക് ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ പറക്കാം, വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ അറേബ്യ

സൂപ്പർ സീറ്റ് സെയിൽ’ ഓഫര്‍ പ്രഖ്യാപിച്ച് ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ. മലയാളികളടക്കമുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന ഓഫറാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചത്. ആഗോള ശൃംഖലയിലെ 10 ലക്ഷം സീറ്റുകളിൽ വമ്പൻ നിരക്ക് ഇളവുകളാണ് എയര്‍ അറേബ്യ വാഗ്ദാനം ചെയ്യുന്നത്.

ഏകദേശം 139 ദിർഹം (ഏകദേശം 3,358 രൂപ) മുതലാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. അബുദാബിയിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആകർഷകമായ ടിക്കറ്റ് നിരക്കുകൾ ലഭ്യമാണ്.

ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങളിലും, തുടർന്ന് ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷൻ വിമാനങ്ങളിലും ഈ ഓഫർ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് ഒറ്റ യാത്രയ്ക്ക് 139 ദിർഹം മുതലാണ് ആരംഭിക്കുന്നത്. അബുദാബിയിൽ നിന്ന് തിരുവനന്തപുരം / കൊച്ചി / കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഏകദേശം 299 ദിർഹം (ഏകദേശം 7,224 രൂപ) മുതലാണ് നിരക്കുകൾ തുടങ്ങുന്നത്.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘനൃത്തമാണ്

രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?

നല്ല തണുപ്പുണ്ടാകുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, ഭയം തോന്നുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടമുളള ഒരു പാട്ട് കേള്‍ക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ രോമാഞ്ചമെന്ന പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയാം. goosebumps skin

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.