നവംബർ 11, 12, 13 തീയതികളിലായി തരിയോട് നിർമ്മല ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന വൈത്തിരി സബ്ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈത്തിരി എ.ഇ.ഒ ബാബു ടി യുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോബി മാനുവൽ സ്വാഗതം പറഞ്ഞ യോഗത്തിന് പിടി എ പ്രസിഡന്റ് ഡെൻസി ജോൺ അധ്യക്ഷത നിർവഹിച്ചു. കലോത്സവ ജോയിന്റ് കൺവീനർ സജി ജോൺ (ഹെഡ് മാസ്റ്റർ സെന്റ് മേരീസ് തരിയോട്), സിബിൾ എഡ്വേർഡ് ( മെമ്പർ), പുഷ്പ മനോജ് (പഞ്ചായത്ത് വൈസ് പ്രസിഡന്റ്),രാധ പുലിക്കോട് (ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർ പേഴ്സൻ ) എന്നിവർ ആശംസകൾ അറിയിച്ചു. ഷിജു വി.എം(സീനിയർ അസിസ്റ്റന്റ് നിർമല ഹൈസ്കൂൾ ) നന്ദി അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







