അങ്ങനെ WhatsApp പകരക്കാരനായി ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷൻ എത്തിയിരിക്കുന്നു. വാട്സ്‌ആപ്പിന് സുരക്ഷിതമായ ഒരു ഇന്ത്യൻ ബദലാണ് ചെന്നൈ ആസ്ഥാനമായി നിർമിച്ച അരട്ടൈ/അരത്തായി.മെസേജിംഗ് ആപ്പായ അരത്തായിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അവതരിപ്പിച്ചു. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോര്‍പ്പറേഷനാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
WhatsApp Arattai ആപ്പിനെ കുറിച്ച് കൂടുതലറിയാം…
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എക്‌സിലെ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “@Zoho വികസിപ്പിച്ചെടുത്ത Arattai ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് സൗജന്യവും, ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. ഇത് മെസേജിങ്ങിന് സുരക്ഷിതമായ ബദല്‍ കൂടിയാണ്.” സ്വദേശി ടെക്നോളജി ഉപയോഗിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികമായി നിര്‍മ്മിച്ച അരത്തായിയെ എല്ലാവരും ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.Arattai ആപ്പ് സുരക്ഷിതമാണോ?
അരട്ടൈആപ്പ് സിമ്ബിളും സുരക്ഷിതവുമെന്ന് കേന്ദ്രം അറിയിച്ചു. കാഷ്വല്‍ ചാറ്റ് എന്നാണ് ഈ ആപ്പിന്റെ പേര്. തമിഴില്‍ ഇതെഴുതുമ്ബോള്‍ അരട്ടൈ എന്നാണ് വിളിക്കുന്നത്.
WhatsApp പോലെ അരട്ടൈ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്തതാണോ?ഇന്ത്യയുടെ ഈ മെസേജിങ് ആപ്പ് വഴിയുള്ള എല്ലാ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ദൈനംദിന ആശയവിനിമയം ലളിതവും ആസ്വാദ്യകരവുമാക്കുന്നതിന് അരട്ടൈ അനുയോജ്യമാണ്. ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അയയ്ക്കുന്നതിന് ഇത് മികച്ചതാണ്. വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാനും, സ്റ്റോറികള്‍ ക്രിയേറ്റ് ചെയ്യുന്നതിനും അരട്ടൈ സഹായിക്കുന്നു.
ആപ്പ് സ്റ്റോർ ചാർട്ടുകളില്‍ ഒന്നാം സ്ഥാനത്താണ് അരട്ടൈയുള്ളത്. ആറാട്ടായിയുടെ പെട്ടെന്നുള്ള വളർച്ച രാഷ്ട്രീയ പ്രതികരണങ്ങള്‍ക്കും കാരണമായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവച്ചു.
സൗജന്യവും ഉപയോഗിക്കാൻ എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് അരട്ടൈ. ആപ്പ് ലോഞ്ച് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 35000 പേർ വരെ സൈൻ- ഇൻ ചെയ്തിട്ടുണ്ട്. ഇത് അത്ഭുതകരമായ പോസിറ്റീവ് പ്രതീക്ഷയാണ് നല്‍കുന്നത്. വാട്ട്‌സ്‌ആപ്പിന് പകരമായി 2021-ലാണ് ഈ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തത്. എന്നാല്‍ അടുത്തിടെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ജനങ്ങളോട് ആപ്പിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് ജനശ്രദ്ധ നേടാൻ വഴി വച്ചത്.