തിരുവനന്തപുരം: കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കേരളത്തിലടക്കം മഴ ഭീഷണി തത്കാലം ഒഴിഞ്ഞെങ്കിലും തുലാവർഷം കനക്കാനാണ് സാധ്യതയെന്നാണ് സൂചന. തുലാവർഷം തുടങ്ങും മുന്നേ തന്നെ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും അറബികടലിലും ബംഗാൾ ഉൾകടലിലും തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതും ഇക്കുറി, സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തവണ തുലാവർഷവും സാധാരണയിൽ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും പറയുന്നത്. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ 12% വരെ അധികം മഴ ലഭിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിൽ കേരളത്തിന് വലിയ മഴ ഭീഷണിയില്ലെന്നാണ് പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും കേരളത്തിൽ പ്രത്യേക മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. ബുധനാഴ്ചയോടെയാണ് തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുക

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







