സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന് 90,000 എത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചിരിക്കുന്നത്.
ഇന്ന് നേരിയ കുറവുണ്ടെങ്കിലും നിലവില്‍ ഏറ്റവും കൂടിയ നിരക്കിലാണ് സ്വര്‍ണവില. സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷ അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. കാരണം ഓരോ ദിവസവും വന്‍ വര്‍ധനവാണ് സ്വര്‍ണവിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







