ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ് അവസരം ലഭിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
കെഎൽ രാഹുൽ ടീമിന്റെ പ്രധാന കീപ്പറായി ടീമിലുണ്ടാകും എന്നാൽ രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കാണ് സഞ്ജുവിനെ പരിഗണിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദ്രുവ് ജുറെലാണ് പരിഗണനയിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. ബാക്കപ്പ് ഓപ്പണറായി അഭിഷേക് ശർമയെയും പരിണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.








