ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജി, എക്‌സൈസ് ഇന്‍സ്‌പെക്ടറും ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസറുമായ വി കെ മണികണ്ഠന്‍, സംസ്ഥാന എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ ജിനോഷ്, സെക്രട്ടറി നിക്കോളാസ് ജോസ്, മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ബി അര്‍ജുന്‍ വൈശാഖ്, മറ്റ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മരവയല്‍ എം കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 17 ന് വൈകിട്ട് മൂന്നിന് എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എക്‌സൈസ് കലാ-കായിക മേള ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ ആര്‍ കേളു മുഖ്യാതിഥിയാവും. ടി സിദ്ധീഖ് എംഎല്‍എ അധ്യക്ഷനാവുന്ന പരിപാടിയില്‍ വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.