1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ
മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും നമ്മുടെ നാടിൻ്റെ യശ്ശസ് ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മികവുറ്റ രീതിയിൽ നടത്തുന്നതിലേക്ക് ഇന്ന് രാവിലെ 11 മണിക്ക് സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു. സ്കൂൾ മാനേജർ ഫാ.തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്ലാറ്റിനം ജൂബിലി കൺവീനർ റ്റിജി ചെറുതോട്ടിൽ ജൂബിലി പദ്ധതി അവതരണം നടത്തി. ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്, സ്റ്റാൻലി ജേക്കബ്, ബാബു പഴുപ്പത്തൂർ,മേഴ്‌സി മാത്യു, പ്രജിത രവി, രാധാ രവി, ഫ്രാൻസിസ് പുലിക്കോട്ടിൽ, ലിജോ ഐപ്പാറ എന്നിവർ സംസാരിച്ചു.

ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല
വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന







